കായംകുളം: ദേശീയപാതയിൽ നഗരത്തെ കോട്ട കെട്ടി തിരിക്കാതെ ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. 30 ന് ബഹുജന മാർച്ചോടെ സമരം ശക്തമാക്കാനാണ് ലക്ഷ്യം. റോഡ് നിർമാണത്തിലെ ചട്ടലംഘനം പുനഃപരിശോധിക്കണമെന്ന ഹൈകോടതി നിർദേശം ദേശീയപാത അതോറിറ്റി അംഗീകരിക്കണമെന്നാണ് സമരസമിതി ആവശ്യം.
ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശങ്ങൾക്ക് വിരുദ്ധമായി കോളജ് ജങ്ഷനിൽ ചെറിയ അടിപ്പാത നിർമിക്കാമെന്ന നിർദേശം അപ്രായോഗികമായതിനാൽ അംഗീകരിക്കില്ല. ഉയരപ്പാത അംഗീകരിച്ചില്ലെങ്കിൽ തുടർ സമരപരിപാടികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു.
സമര സമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ദിനേശ് ചന്ദന, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എ. ഷാജഹാൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. എൻ. ശിവദാസൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ചിറപ്പുറത്ത് മുരളി, ടി. സൈനലാബ്ദീൻ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർ കുട്ടി, യു.ഡി.എഫ് ചെയർമാൻ എ. ഇർഷാദ്, കൺവീനർ എ.എം. കബീർ.
ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കൃഷ്ണകുമാർ രാംദാസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. സുൽഫിക്കർ, അഡ്വ. ഫർസാന ഹബീബ്, കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ഷീജ റഷീദ്, വിവിധ രാഷ്ട്രീയ-സാമൂഹിക-സമുദായ നേതാക്കളായ ഷാജി കല്ലറക്കൽ, സക്കീർ മല്ലൻഞ്ചേരി, കെ.എൻ. ജയറാം, ജെ.കെ. നിസാം, ഷാജഹാൻ, വൈ. ഇർഷാദ്, എൻ. ഉദയകുമാർ, എസ്.കെ നസീർ.
അമ്പിളിമോൻ രശ്മീശ്വരം, ഹുസൈൻ കളീക്കൽ, ഷാനവാസ് പറമ്പി, സജു മറിയം, എൻ,ആർ. അജയകുമാർ, വൈ. ഷാജഹാൻ, അഷ്റഫ് പായിക്കാട്, മനോഹരൻ വാത്തിശ്ശേരി, അനസ് ഇർഫാനി, അനീർ, ശിബിലി, സുലൈഖ, അബ്ദുൽ ഖയ്യൂം, നാസർ, ഷമീർ ബി.ഡി .സി, താജുദീൻ വളവുത്തറ, സമര സമിതി നേതാക്കളായ ചന്ദ്രമോഹൻ, ഹരിഹരൻ, സജീർ കുന്നുകണ്ടം, അജീർ യൂനസ്, സിയാദ് മണ്ണാമുറി, അനസ് ഇല്ലിക്കുളം, അഷറഫ്, മുബീർ എസ്. ഓടനാട്, നഹാസ്, ഹരികുമാർ അടുകാട്ട്, സമീർ കോയിക്കലേത്ത്, മുഹിദീൻഷാ, റിയാസ് പുലരിയിൽ, സജീവ്, കുഞ്ഞുമോൻ തുടങ്ങിയവർ സംബന്ധിച്ചു.
കായംകുളം: ദേശീയപാതയിൽ നഗരത്തെ കോട്ട കെട്ടിതിരിക്കുന്നതിനെതിരെ നടത്തിവരുന്ന സമരത്തോട് ഐക്യപ്പെടാനുള്ള സി.പി.എം തീരുമാനം ചർച്ചയാകുന്നു. തുടക്കത്തിൽ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സി.പി.എം രണ്ടാംഘട്ടമെത്തിയപ്പോൾ ഉൾവലിഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം സമര സമിതി വിളിച്ച സർവകക്ഷി യോഗത്തിൽ സി.പി.എം പ്രതിനിധികൾ സംബന്ധിച്ചതാണ് നയംമാറ്റം ചർച്ചയാകാൻ കാരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുന്നത് തിരിച്ചടിയാകാതിരിക്കാനുള്ള മുൻകരുതലാണ് നയംമാറ്റത്തിന് പിന്നിലെന്നാണ് പറയുന്നത്.
ജില്ലയിലെ മറ്റ് അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രാദേശിക സാധ്യതകൾ പരിഗണിച്ച് ഉയരപ്പാതകൾ അനുവദിച്ചപ്പോൾ കായംകുളത്തെ മാത്രം അവഗണിച്ചത് വിവാദമായിരുന്നു. ഇവിടെ ഉയരപ്പാത നേടിയെടുക്കുന്നതിൽ ജനപ്രതിനിധികൾക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു ആക്ഷേപം. തൊട്ടടുത്ത മണ്ഡലമായ ഹരിപ്പാട് അഞ്ച് കിലോമീറ്ററിൽ നാല് ഉയരപ്പാതകളാണ് വരുന്നത്.
എന്നാൽ കായലോര നഗരവും തീരവാസികൾ ആശ്രയിക്കുന്നതുമായ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന പോലും പരിഗണിക്കാതെയുള്ള വികസനം വൻ പ്രതിഷേധത്തിനാണ് വഴിതെളിച്ചത്. കൊറ്റുകുളങ്ങര മുതൽ ചിറക്കടവം വരെ ഏഴ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ കോട്ട കെട്ടി തിരിക്കുന്നതോടെ നഗരം പടിഞ്ഞാറും കിഴക്കുമായി വിഭജിക്കപ്പെടും. തീരവാസികൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്ന കവാടം പൂർണമായും അടക്കുമെന്നതും ജനരോഷം ഉയർത്തി.
സമരത്തോടൊപ്പം ഹൈകോടതിയിൽ ഹരജി നൽകി നിയമപോരാട്ടത്തിന് സമര സമിതി തുടക്കം കുറിച്ചിരുന്നു. ഈ ഘട്ടത്തിലൊന്നും ഇല്ലാതിരുന്ന രാഷ്ട്രീയ പിന്തുണയാണ് കഴിഞ്ഞ ദിവസം നടന്ന സർവ കക്ഷി യോഗത്തിലുണ്ടായിരിക്കുന്നത്. ഇതിൽ നഗരസഭ മുതൽ ലോക്സഭ വരെ പ്രതിനിധീകരിക്കുന്ന സി.പി.എമ്മിന്റെ പങ്കാളിത്തം സമരത്തിന് കൂടുതൽ ഊർജം പകരുമെന്നും ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.