ഐ.എസ്.എം സംസ്ഥാന ഖുർആൻ സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം -ഐ.എസ്.എം

കായംകുളം:  കൊലപാതക രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ഐ.എസ്.എം. കൊലപാതക രാഷ്ട്രീയത്തെ മതദർശനങ്ങളോട് ചേർത്തു വെക്കുന്ന അവസ്ഥ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും സംസ്ഥാന സമിതി കായംകുളത്ത് സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ആസൂത്രിതമായ നീക്കം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ ഉറപ്പു വരുത്തണം.  നന്മ ഉദാത്തമായ പാഠങ്ങളാൽ തലമുറകൾക്ക് നേർവഴി കാണിച്ച ഗ്രന്ഥമാണ് ഖുർആനെന്നും സമ്മേളനം വ്യക്തമാക്കി. 

എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഇസ് ലാം നീതിയുടെയും, കാരുണ്യത്തിന്റെയും, മഹിത ദർശനമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ ശരീഫ് മേലേതിൽ, അഹമ്മദ് അനസ്സ് മൗലവി, അഡ്വ. മായിൻകുട്ടി മേത്തർ, അഷ്റഫ് ഷാഹി ഒമാൻ , അബ്ദുൽ ശുക്കൂർ സ്വലാഹി , മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം.നസീർ, ടൗൺ ഇമാം കെ. ജലാലുദിൻ മൗലവി, കെ.എം.എ. അസിസ്, പി.കെ. അബ്‌ദുൽ ഖാദർ, ഒ.എം. ഖാൻ , ജവാദ് സ്വലാഹി, അഷറഫ് വാഴപ്പള്ളി, ഷിബു ബാബു എന്നിവർ സംസാരിച്ചു.

Tags:    
News Summary - ISM Against Political killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.