കായംകുളം മസ്ജിദ് റഹ്മാനിൽ ജുമുഅ നമസ്കാരാനന്തരം സംഘടിപ്പിച്ച സൗഹൃദസദസ്സ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കായംകുളം: മനസ്സുകൾ അകലുന്ന പുതിയ കാലത്ത് സാഹോദര്യ സന്ദേശവുമായി സംഘടിപ്പിച്ച സൗഹൃദ ജുമുഅ ശ്രദ്ധേയമായി. സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരാണ് എം.എസ്.എം കോളജിന് സമീപത്തെ മസ്ജിദുറഹ്മാനിൽ പ്രാർഥനയിൽ കാഴ്ചക്കാരായി എത്തിയത്. ഡയലോഗ് സെൻററാണ് മസ്ജിദിൽ സൗഹൃദസദസ്സ് സംഘടിപ്പിച്ചത്. മസ്ജിദിലെ പ്രാർഥനകളുടെ സ്വഭാവം കാണാൻ അവസരം ലഭിച്ചതിലെ സന്തോഷമാണ് പെങ്കടുത്തവരിൽ ഭൂരിഭാഗവും പങ്കുവെച്ചത്. പള്ളിക്കുള്ളിലേക്ക് ആദ്യമായി കയറുന്നവരും നിരവധിയായിരുന്നു.
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ െഡപ്യൂട്ടി റെക്ടർ കെ.എം. അഷറഫ് പ്രാർഥനക്ക് നേതൃത്വം നൽകി. സൗഹൃദസദസ്സ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം വൈ. ഇർഷാദ് അധ്യക്ഷത വഹിച്ചു. പറക്കോട് മാർ അഫ്രേം യാക്കേബായ സുറിയാനി ഇടവക വികാരി േജാർജ് പെരുമ്പട്ടത്ത്, സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം എൻ. സുകുമാരപിള്ള, എസ്.എൻ.ഡി.പി യൂനിയൻ ജനറൽ സെക്രട്ടറി പ്രദീപ് ലാൽ, പത്തിയൂർ ശ്രീകുമാർ, രഞ്ജിത്ത് ലാൽ,പി.സി. റെഞ്ചി, ആർ. മനോഹരൻ, ബി. ദിലീപൻ, സുരേഷ്ബാബു, പനക്കൽ ദേവരാജൻ, എം.വി. ലാൽ, ആർ.വി. ഉണ്ണി, മുരളി ഒയാസിസ്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, കെ.പി.സി.സി സെക്രട്ടറി ഇ. സമീർ, മുസ്ലിം െഎക്യവേദി ചെയർമാൻ എസ്. അബ്ദുൽ നാസർ, സെക്രട്ടറി ലിയാഖത്ത് പറമ്പി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി. ബിജു, സോഷ്യൽ ഫോറം ചെയർമാൻ ഒ. ഹാരീസ്, വി.എ. യൂനുസ് മൗലവി, ജംഇയതുൽ ഉലമായെ ഹിന്ദ് പ്രതിനിധി ഖൈസ് മൗലവി, നഗരസഭ കൗൺസിലർ അൻസാരി കോയിക്കലേത്ത്, ജനശ്രീ മിഷൻ ജില്ല ചെയർമാൻ കെ.കെ. നൗഷാദ്, വിജയകുമാർ, ഹബീബുല്ല ഒറകാറശ്ശേരിൽ, മക്ബൂൽ മുട്ടാണിശ്ശേരിൽ, ഹുസൈൻ കളീക്കൽ, അനീസ് മംഗല്യ, എസ്. മുജീബ്റഹ്മാൻ, സൈഫുദ്ദീൻ മാർവെൽ, എ. മഹ്മൂദ്, എസ്.എം. സാദിഖ്, ഷംസുദ്ദീൻ ചീരാമത്ത്, നാസർ പടനിലം, എൽ.രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.