പാർക്ക് ജങ്ഷനിലെ അനധികൃത പാർക്കിങ്

പാർക്ക് ജങ്ഷനിൽ അനധികൃത പാർക്കിങ്

കായംകുളം : പാർക്ക് ജങ്ഷനിൽ വഴിയടച്ച് വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇതിന് പൊലീസിന്‍റെ മൗനാനുവാദമുണ്ടെന്നും ആക്ഷേപമുണ്ട്. നഗര മധ്യത്തിൽ പാർക്ക് ജങ്ഷന് പടിഞ്ഞാറുവശത്തായി പി.ഡബ്ല്യു.ഡി ഓഫിസും വൈ.എം.സി.എയും പ്രവർത്തിക്കുന്ന റോഡിലാണ് അനധികൃത പാർക്കിങ്.

നിരവധി വീടുകളുണ്ട് ഈ ഭാഗത്ത്.  ഇതുവഴിയുള്ള യാത്ര തടസപ്പെടുത്തുന്ന തരത്തിലുള്ള വാഹന പാർക്കിങ്ങിനെതിരെ  നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. ചെറിയ റോഡിൻ്റെ ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഓഫിസുകളിലേക്കും വീടുകളിലേക്കും ചെറു വാഹനങ്ങൾക്ക് പോലും പ്രവേശിക്കാനാകുന്നില്ല.

സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ എത്തുന്നവരാണ് റോഡ് കൈയടക്കുന്നത്. സ്ഥാപനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് റോഡ് കൈയേറാൻ കാരണം. കെ.പി റോഡിനോട് ചേർന്ന തിരക്കേറിയ ഭാഗത്തെ അനധികൃത നടപടികൾ ചൂണ്ടികാട്ടി പരാതി നൽകുന്നവരെ ആക്ഷേപിക്കുന്ന സമീപനമാണ് പൊലീസിന്‍റേതെന്നും പരാതിയുണ്ട്. വിഷയത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Illegal parking at Park Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.