ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കായംകുളം (ആലപ്പുഴ): ജനപ്രതിനിധികളും ക്ഷേത്രഭാരവാഹികളും സമുദായനേതാക്കളും സാമൂഹിക പ്രവർത്തകരും കൈകോർത്ത ഇഫ്താർസംഗമം വേറിട്ട ഒത്തുചേരലായി. ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് ബിഷാറത്തുൽ ഇസ്ലാം മദ്റസയിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചത്.
സൗഹൃദത്തിന്റെ സന്ദേശങ്ങൾ പകർന്നുനൽകുന്ന ഇത്തരം കൂടിച്ചേരലുകളുടെ പ്രസക്തിയാണ് സംഗമം പ്രധാനമായും ചർച്ച ചെയ്തത്. കലുഷിതമായ സാമൂഹിക സാഹചര്യങ്ങളെ കൂട്ടായ്മകളിലൂടെ മറികടക്കാൻ ഒന്നിച്ചിരിക്കൽ അനിവാര്യമാണെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
പങ്കെടുത്ത പലർക്കും ഇത് ആദ്യ അനുഭവമായിരുന്നു. ജനപ്രതിനിധികളെ കൂടാതെ എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ്, വിശ്വകർമസഭ, മാർത്തോമ-ഓർത്തഡോക്സ് സഭ പ്രതിനിധികൾ പങ്കാളികളായി. എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമുദായ സൗഹാർദത്തിന് കരുത്തുപകരുന്ന തരത്തിൽ സംഘടിപ്പിച്ച പരിപാടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്ത് പ്രസിഡന്‍റ് അഡ്വ. പി.ജെ. അൻസാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി, പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.എം. ഹാഷിർ, അംഗം സുരേഷ് തോമസ് നൈനാൻ, കെ.എസ്.ടി.എ ജില്ല പ്രസിഡന്റ് ജ്യോതികുമാർ, ജമാഅത്ത് ഇമാം മൗലവി എ.ജെ. ഹുസൈൻ ബാഖവി, ജോയന്‍റ് സെക്രട്ടറി വാഹിദ് കറ്റാനം, സൗഹൃദ സമിതി അംഗം ഇംതിയാസ് ചേരാമല്ലിൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത്, രാജി, ഷൈലജ, സാമൂഹിക-സമുദായ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നന്ദകുമാർ മേലേ കീപ്പള്ളിൽ, രത്നാകരൻ, ദിലീപ് കട്ടച്ചിറ, കട്ടച്ചിറ ശ്രീകുമാർ, യേശുദാസൻ, വേണുഗോപാൽ, ഹരികുമാർ, വിജയൻ, കവി സഞ്ജയ്നാഥ്, ശാന്തിഷ് ജൂൺ, മനോജ് കുമാർ, ബിജി, മങ്ങാരം ക്ഷേത്ര ഭാരവാഹികളായ അനൂപ്, അജയൻ, ഇലങ്കത്തിൽ ക്ഷേത്ര കമ്മിറ്റി ട്രഷറർ പ്രമോദ് ഊട്ടുതറ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അനിൽ പ്രതീക്ഷ തുടങ്ങിയവർ സംബന്ധിച്ചു.
ജമാഅത്ത് സെകട്ടറി റഷീദ് മണ്ണാമ്പറമ്പിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് കൂടാരത്തിൽ, അംഗങ്ങളായ ബാബു കണ്ണങ്കര, ഷാനവാസ് താന്നിക്കൽ, താഹ കിണർവിള, സൗഹൃദ സമിതി അംഗങ്ങളായ ബാബു മുഹമ്മദ്, എ. അബ്ദുൽ ജലീൽ, ഇ. ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.