വള്ളം മറിഞ്ഞ് കായലിൽ വീണ മത്സ്യ തൊഴിലാളിയെ രക്ഷപ്പെടുത്തി

കായകുളം: കായലിൽ വള്ളം മറിഞ്ഞ് അവശനിലയിലായ മത്സ്യതൊഴിലാളിയെ അഗ്നിരക്ഷാ സംഘം രക്ഷപെടുത്തി. പുതുപ്പള്ളി മുട്ടത്ത് മണ്ണകടവിന് സമീപം ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

വലിയഴീക്കൽ തറയിൽക്കടവ് കമലവിലാസം വീട്ടിൽ ജലരാജനാണ് അപകടത്തിൽപ്പെട്ടത്. മത്സ്യം വിറ്റ് തിരികെ മടങ്ങുന്നതിനിടെ ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ പിടിച്ച് ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചവർ അഗ്നിരക്ഷാ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എസ്. താഹായുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ പ്രസന്നകുമാർ, സീനിയർ റെസ്ക്യൂ ഓഫീസർ ശ്രീകുമാർ, റെസ്ക്യൂ ഓഫീസർമാരായ രാജേഷ്, നിഷാദ്, ജിമ്മി, വൈശാഖ്, സുധീഷ്,അൻവർ സാദത്ത്, ഹോം ഗാർഡ് പ്രമോദ് കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.

Tags:    
News Summary - fisherman rescued from lake kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.