എക്​സൈസ്​ പിടികൂടിയ മദ്യം

വീട്ടിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.

എക്സൈസ് ഇന്‍റലിജൻസ്​ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ റെയ്ഡ്. മദ്യഷാപ്പുകളുടെ അവധി ദിവസങ്ങളിൽ വിൽപ്പന നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്.

500 മി.ലി, 375 മി.ലി കുപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. പ്രിവന്‍റീവ്​ ഓഫീസർമാരായ അംബികേശൻ , അബ്ദുൽഷുക്കൂർ ,ഷിഹാബ്, ഷിബു , റിനീഷ് ഡ്രൈവർ സുഭാഷ്​ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Tags:    
News Summary - excise raid in kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.