കായൽ കയ്യേറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

ഭരണ സ്വാധീനത്തിലുള്ള കയ്യേറ്റമാണ് ആധുനിക കമ്മ്യൂണിസ്റ്റുകളുടെ രീതി -സി.ആർ. നീലകണ്ഠൻ

കായംകുളം: ഭരണ സ്വാധീനത്തിൽ കായൽ കയ്യേറ്റവും കുഴിക്കലും ആധുനിക കമ്മ്യൂണിസ്റ്റ് രീതിയായി മാറിയെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ആഘോഷരാവിൻ്റെ മറവിൽ കായൽ കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്ന ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡൻ്റിനും സി.പി.എം പിന്തുണയുള്ള ഭൂമാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡൻ്റ് എം.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണ അനു, സംസ്ഥാന ഭാരവാഹികളായ അരിതാ ബാബു, മീനു സജീവ്, വിശാഖ് പത്തിയൂർ, ഷമീം ചീരാമത്ത്, അജിമോൻ കണ്ടല്ലൂർ, സുഹൈർ വള്ളികുന്നം, മിഥുൻ മയൂരം, ഷമീം റാവുത്തർ, ജില്ല ഭാരവാഹികളായ നിധിൻ പുതിയിടം, കൃഷ്ണ അനു, അഫ്സൽ പ്ലാമൂട്ടിൽ, വി.കെ നാഥൻ, ദീപക് എരുവ, സജീദ് ഷാജഹാൻ, ആസിഫ് സെലക്ഷൻ, അഖിൽ കൃഷ്ണൻ, ശരണ്യ ശ്രീകുമാർ, ആര്യ ബോബൻ, മേഘാ രാജ്, സൗമ്യ സോമനാഥ്, മണ്ഡലം പ്രസിഡൻ്റുമാരായ എസ്. ശ്യാംകുമാർ, രാഹുൽ കവിരാജ്, അഖിൽ രാജ്, കെ.എസ്.യു ഭാരവാഹികളായ അബ്ബാദ് ലുത്ഫി, സുറുമി ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.


Tags:    
News Summary - Encroachment is the modus operandi of modern communists CR Neelakandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.