കോടികളുടെ ഇൻഷൂറൻസ് തട്ടിപ്പ്: എൻ.കെ. സിങ്ങിനെ കായംകുളം കോടതിയിൽ ഹാജരാക്കി

കായംകുളം: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത നന്ദലാൽ കേസർ സിങിനെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാളുടെ സ്ഥാപനം കായംകുളത്തും പ്രവർത്തിച്ചിരുന്നു. ഇതുവഴി നിരവധി പേരാണ് തട്ടിപ്പിനിരയായത്. 

കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് കോടതിയിൽഹാജരാക്കിയത്. 1990 മുതൽ 11 പേരുകളിലാണ് തട്ടിപ്പ് കമ്പനി പ്രവർത്തിച്ചിരുന്നത്. സർക്കാർ സുരക്ഷിത പദ്ധതികളുടെ പേരിൽ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രമുഖ ആശുപത്രികളിൽ ഒ.പി വിഭാഗത്തിലെ സേവനവും ഒമ്പത് വർഷമാകുേമ്പാൾ അടച്ചതിെൻറ ഇരട്ടിയുമായിരുന്നു വാഗ്ദാനം. മുoബൈ ആസ്ഥനമായി പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ചെയർമാനായിരുന്ന എൻ.കെ.സിങ്ങിനൊപ്പമുള്ള പല കൂട്ടു പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഒക്ടോബർ 30-നാണ് ഇയാൾ അറസ്റ്റിലാകുന്നത്. കൂടുതൽ ആളുകളിൽ നിന്ന് പണം സമാഹരിച്ച ഫിനോമിനൽ മലയാളി പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. കെ.ഒ. റാഫേലും ബന്ധുവും അടക്കം ആറ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

തട്ടിപ്പിനിരയാവർ ചേർന്ന് ഫിനോമിനൽ ഇൻവെസ്‌റ്റേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രജിസ്ട്രർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പിനരയായ അഞ്ച് പേർ ഇതിനോടകം ആത്മഹത്യചെയ്തിരുന്നു. ചിത്രം: എൻ.കെ.സിങ്ങ്

Tags:    
News Summary - Crores of insurance scam: NK Singh was produced in the Kayamkulam court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.