കായംകുളം നഗരസഭയുടെ സമൂഹ അടുക്കള (ഫയൽ ചിത്രം)

കോവിഡ് ബാധിതർക്ക് ഭക്ഷണമൊരുക്കി കൗൺസിലർമാർ

കായംകുളം: കോവിഡ്ബാധിതർക്കും ക്വാറൻറീൻകാർക്കും ഭക്ഷണമൊരുക്കി നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാർ. സമൂഹ അടുക്കളയിലെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ് ഏറ്റെടുത്തു. അടുക്കളയിൽ പാചക സഹായികളായും ഭക്ഷണപ്പൊതി വിതരണവും ഏറ്റെടുത്തായിരുന്നു 22 കൗൺസിലർമാരുടെ സേവനം.

പതിവിൽനിന്ന്​ വ്യത്യസ്​തമായി കൊഞ്ച് തീയൽ അടക്കമുള്ള വിഭവങ്ങളായിരുന്നു പ്രത്യേകത. രണ്ടായിരത്തോളം പേർക്ക് മൂന്നുനേരമാണ് സമൂഹ അടുക്കളയിൽനിന്ന്​ ഭക്ഷണം വിതരണം ചെയ്യുന്നത്.

നഗരത്തിൽ അലഞ്ഞുതിരിയുന്നവർക്കും ഇവിടെ കരുതലുണ്ട്. സുമനസ്സുകളുടെ സഹകരണത്തോടെയാണ് കാദീശ ഓഡിറ്റോറിയത്തിൽ അടുക്കള പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം നഗരസഭ ഉദ്യോഗസ്ഥരാണ് ഏറ്റെടുത്തത്. ചെയർപേഴ്സൻ പി.ശശികലയാണ് നേതൃത്വം വഹിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.