ഓട്ടുമണി മോഷണ കേസിലെ പ്രതികൾ

പളളിയിലെ ഓട്ടുമണി മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ സെക്യൂരിറ്റി ജീവനക്കാരനും

കായംകുളം: കാദീശ ഓര്‍ത്തഡോക്സ് പളളിയിലെ വര്‍ഷങ്ങൾ പഴക്കമുളള ഓട്ടുമണി മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചേരാവളളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാര്‍ത്തികപ്പളളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് പ്രസന്നകുമാർ (52) ഇയാളുടെ പെൺ സുഹൃത്ത് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന രതി (42) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

75 വര്‍ഷം പഴക്കമുളളതും 155 കിലോയോളം ഭാരം വരുന്നതുമായ ഓട്ടുമണിയാണ് മോഷ്ടിച്ചത്. രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മണി പാലക്കാട് പട്ടാമ്പിയിലുളള ആക്രിക്കച്ചവടക്കാരന് വിൽക്കുകയായിരുന്നു. നേരത്തെ കായംകുളത്ത് വിൽക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പട്ടാമ്പിയില്‍ വിറ്റ മണി കണ്ടെത്താൻ ശ്രമം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന കേസില്‍ തന്തപ്രപരമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്​ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - church bell theft case Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.