ശോഭനാകുമാരി-
കായംകുളം: കൃഷ്ണപുരത്ത് വിജനമായ റോഡിൽ വീട്ടമ്മയെ ബോധമറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 10 ദിവസമായിട്ടും ദുരൂഹത മാറ്റാനായില്ല. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ് കുമാറിെൻറ ഭാര്യ ശോഭനാകുമാരിയെയാണ് (52) സാരമായ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സങ്കീർണ ശസ്ത്രക്രിയകൾക്ക് വിധേയമായ ഇവർക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല.
17ന് രാത്രി എട്ടോടെ കൃഷ്ണപുരം സി.പി.സി.ആർ.ഐക്ക് സമീപമുള്ള ഇടവഴിയിലാണ് ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. മഴയത്ത് കിടന്ന ശോഭനകുമാരിയെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് സമീപത്തെ വീട്ടിലേക്ക് മാറ്റിയത്. ധരിച്ചിരുന്ന റോൾഡ് ഗോൾഡ് മാലയും പഴ്സും കിടന്നിരുന്ന ഭാഗത്തുനിന്ന് കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു. തലക്ക് പിന്നിൽ അടിയേറ്റ തരത്തിലുള്ള സാരമായ പരിക്കാണ് ഏറ്റിരിക്കുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മൂന്ന് നില കെട്ടിടത്തിൽനിന്ന് വീഴുന്ന തരത്തിലെ പരിക്ക് തലക്ക് സംഭവിച്ചതായാണ് അറിയിച്ചത്.
ശോഭനകുമാരിയുടെ നില വഷളായിട്ടും ബോധം വന്നതിന് ശേഷമേ ദുരൂഹത മാറ്റാനാകൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, അമ്മക്ക് എന്താണ് സംഭവിച്ചതെന്നുപോലും അറിയാൻ കഴിയാത്ത വിഷമത്തിലാണ് ഏക മകൾ ലക്ഷ്മിപ്രിയ (15). ദേശീയ പാതയിലൂടെ ഇടവഴിയിലേക്ക് പ്രവേശിക്കുന്നത് സി.സി ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. ലഹരി-ക്വട്ടേഷൻ മാഫിയ തമ്പടിക്കുന്ന റോഡിലുണ്ടായ സംഭവത്തില ദുരൂഹത മാറ്റാൻ വേഗത്തിൽ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.