ആതിര

അതിർത്തി കാക്കുന്ന ആതിര; നാടിന് അഭിമാനം

കായംകുളം: ശരീരത്തോട് ചേർന്നുകിടക്കുന്ന സരക്ഷണ കവചവും ജാക്കറ്റും ധരിച്ച് അതിർത്തി കാക്കുന്ന മലയാളി വനിത നാടിൻെറ അഭിമാനമാകുന്നു. ഭരണിക്കാവ് തെക്കേമങ്കുഴി െഎക്കര കിഴക്കതിൽ ആതിര കെ. പിള്ളയാണ് (25) പിതാവിൻെറ പിന്തുടർച്ചാവകാശവുമായി അതിർത്തി കാക്കാനായി എത്തിയത്.

കശ്മീരിലെ അതിർത്തി പ്രദേശമായ ഗന്ധർബാലിലാണ് ഇവർ സേവനമനുഷ്ഠിക്കുന്നത്. നാല് വർഷം മുമ്പ് സൈന്യത്തിൽ ചേർന്ന ആതിര നാല് മാസം മുമ്പാണ് ഇവിടേക്ക് എത്തിയത്. കാശ്മീരി സ്ത്രീസമൂഹത്തിൽ പട്ടാളത്തോടുള്ള സ്വീകാര്യത വർധിപ്പിക്കുന്ന ദൗത്യമാണ് പ്രധാനമായും ഇവർക്ക്  നിർവഹിക്കാനുള്ളത്. സായുധ സേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖലകളിലേക്ക് അവസരം തുറക്കുന്ന ചരിത്രപരമായ തീരുമാനത്തിൻെറ പ്രഥമ സംരംഭത്തിൽ തന്നെ പങ്കാളിയാകാൻ കഴിഞ്ഞതിെൻറ സന്തോഷമാണ് ആതിര പങ്കുവെക്കുന്നത്.

അതിർത്തി സംരക്ഷണ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തേണ്ടി വരുേമ്പാൾ സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കുന്നു. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ലക്ഷ്യമാണ്. തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരിൽ ഇപ്പോൾ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് സേനയിലെ ഏക മലയാളി വനിതയായ ആതിര പറയുന്നു.

വിദ്യാർഥിനികളാണ് സ്നേഹപ്രകടനങ്ങളുമായി അടുത്തുകൂടുന്നത്. വനിത സൈനീകരെന്നത് അവരിൽ അത്ഭുതത്തിന് കാരണമായിട്ടുണ്ട്.

സൈനികനായിരിക്കെയാണ് 13 വർഷം മുമ്പ് പിതാവ് കേശവപിള്ള മരിച്ചത്. ഇതേതുടർന്നാണ് ആതിരക്ക് അവസരം ലഭിച്ചത്. 2017 ജൂലൈയിലാണ് ആസാം റൈഫിൾസിൽ ജോലിയിൽ പ്രവേശിച്ചത്. നാഗലാൻറ്, മണിപ്പൂർ എന്നിവിടങ്ങളിലായിരുന്നു തുടക്കത്തിൽ സേവനമനുഷ്ടിച്ചത്. മാതാവ് ജയലക്ഷ്മിയുടെയും ഭർത്താവ് സ്മിതീഷ് പരമേശ്വറിൻെറയും പിന്തുണയും സൈനിക ജീവിതത്തിലെ കരുത്താണെന്ന് ആതിര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.