അമിതവേഗം; കായംകുളം-പുനലൂർ റോഡ് കുരുതിക്കളം

ചാരുംമൂട്: അപകട മേഖലയായി കെ.പി (കായംകുളം-പുനലൂർ) റോഡും പ്രധാന റോഡുകളും. പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും അപകട നിയന്ത്രണപദ്ധതികൾ ഫയലിൽ ഒതുങ്ങി. വ്യാഴാഴ്ച രാവിലെ ടോറസ് ലോറിയിടിച്ച് നൂറനാട് പണയിൽ പാലമുക്കിൽ പ്രഭാത സവാരിക്കിറങ്ങിയ മൂന്നുപേർ അതിദാരുണമായി കൊല്ലപ്പെട്ടതാണ് ഏറ്റവും അവസാനത്തെ സംഭവം.

കെ.പി റോഡിൽ അപകടങ്ങൾ ഉണ്ടാകാത്ത ഒരുദിവസവും ഇല്ലെന്നായി. കെ.പി റോഡിലും മേഖലയിലെ പ്രധാന റോഡുകളിലും ചെറുതും വലുതുമായ അപകടങ്ങളിൽ ഒരുവർഷത്തിൽ നിരവധി ജീവനാണ് പൊലിഞ്ഞത്. മരണത്തിനും ജീവിതത്തിനും ഇടയിൽ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ. സ്വകാര്യ ബസുകളുടെയും മത്സരയോട്ടവും ടിപ്പർ ലോറികളുടെ അമിതവേഗതയുമാണ് മിക്ക അപകടങ്ങൾക്കും കാരണം.

മികച്ച നിലവാരത്തിൽ റോഡുകൾ നിർമിച്ചതോടെയാണ് വാഹനങ്ങൾ അമിത വേഗതയിൽ പായുന്നത്. വേഗപ്പൂട്ട് ഇല്ലാതെയാണ് ടിപ്പർ ലോറികൾ ചീറിപ്പായുന്നത്. 60 കി.മീ. വേഗതയാണ് ടിപ്പറുകൾക്ക് നിശ്ചയിച്ചത്. ചിലർ ലഹരിവസ്തുക്കളും മൊബൈൽ ഫോൺ ഡ്രൈവിങ്ങിനിടെ ഉപയോഗിക്കുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പോലും ടിപ്പറുകൾ കാറ്റിൽ പറത്തുകയാണ്.

ചീറിപ്പായുന്ന ടിപ്പറുകൾക്കും സ്വകാര്യബസുകൾക്കും ഇടയിൽപെട്ട് ഇരുചക്രവാഹന-കാൽനടയാത്രികർ ഭീതിയിലാണ്. അപകട നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും മറ്റൊരു കാരണമായി.

ചാരുംമൂട് ജങ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി റോഡിലെ ഏക ഗതാഗതനിയന്ത്രണ സംവിധാനം. മാതൃക ജങ്ഷനായി പ്രഖ്യാപിച്ച ഇവിടെയും സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോകുന്ന പ്രവണതയുണ്ട്. ട്രാഫിക് നിയമ ലംഘകരെ കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കെ.പി റോഡിൽ ഒരാഴ്ച മുമ്പ് അപകടം വിതച്ച ലോറി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കരിമുളക്കൽ തുരുത്തി ജങ്ഷനും വെട്ടിക്കോടിനും ഇടയിൽ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ പയ്യനല്ലൂർ സ്വദേശി രമേശൻ ചികിത്സയിലാണ്.

ക​ണ്ണ​ട​ച്ച് പെ​ർ​മി​റ്റ് ന​ൽ​കു​ന്നു

സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കി​യ​തി​ലെ അ​പാ​ക​ത​യും മ​ത്സ​ര ഓ​ട്ട​ത്തി​നി​ട​യാ​ക്കു​ന്നു. ര​ണ്ടു​മി​നി​റ്റ്​ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കി​യ​ത്. ഇ​തി​നി​ട​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്നു.

അ​പ​ക​ട നി​യ​ന്ത്ര​ണ​ത്തി​നാ​യി ഫ്ല​യി​ങ് സ്ക്വാ​ഡു​ക​ളു​ടെ സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​യി ചു​രു​ങ്ങി. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ ചാ​രും​മൂ​ട്ടി​ലും ക​റ്റാ​ന​ത്തും പ​ഞ്ചി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന പൊ​ലീ​സ്-​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ തീ​രു​മാ​ന​വും ന​ട​പ്പാ​യി​ല്ല. റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യ കൈ​യേ​റ്റ​ങ്ങ​ളും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

കെ.​പി റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ദി​ശാ​സൂ​ച​ക​ങ്ങ​ൾ അ​ട​ക്കം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ പേ​രി​ന് മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - accidents rised in Kayamkulam-Punalur Road due to over speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.