ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

 കായംകുളം : ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കീരിക്കാട് തെക്ക് എരിയപ്പുറത്ത് ശശിയുടെ ഭാര്യ തങ്കച്ചിയാണ് (60) മരിച്ചത്. കായംകുളം കമലാലയം ജംങ്ഷനിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം .

ഗുരുതരമായി പരിക്കേറ്റ തങ്കച്ചിയെ കായംകുളം താലൂക്കാശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മക്കൾ : സജിത, സനേഷ്. മരുമക്കൾ : ബിനു, രാഖിത. 

Tags:    
News Summary - accident death in kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.