ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥി എടത്വാ പള്ളിച്ചിറ ആല്വിന് ജോര്‍ജിന്റെ (20) സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
സംസ്കാരശുശ്രൂഷ രാവിലെ 9.30ന് തലവടിയിലെ മാണത്താറ കറുകപ്പറമ്പ് വീട്ടിൽ ആരംഭിക്കും. തുടർന്ന് ആല്ബിന് പഠിച്ച എടത്വാ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. മൃതദേഹം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മഹാജൂബിലി ആശുപത്രിയില്‍നിന്ന് വിലാപയാത്രയായി തലവടിയിലെ വീട്ടില്‍ എത്തിച്ചു.
ഈ മാസം രണ്ടിന് കളർകോട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ആറ് മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. അപകടത്തിൽപെട്ട നാലുപേർ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.