അ​നി​ൽ മോ​ഹ​ൻ

കാ​പ്പ ചു​മ​ത്തി ര​ണ്ടു​പേ​രെ നാ​ടു​ക​ട​ത്തി

ആ​ല​പ്പു​ഴ: കാ​പ്പ ചു​മ​ത്തി ര​ണ്ടു​പേ​രെ നാ​ടു​ക​ട​ത്തി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13ല്‍ ​പ​ട​ന്ന​ത്ത​റ വീ​ട്ടി​ല്‍ അ​മ്പി​ളി എ​ന്ന അ​നി​ല്‍ മോ​ഹ​ന്‍ (28), പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ ക​രൂ​ർ മു​റി​യി​ൽ ന​ടു​വി​ലെ മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ ക​രാ​ട്ടേ വി​ഷ്ണു എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ഷ്ണു (28) എ​ന്നി​വ​രെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്.

അ​നി​ല്‍മോ​ഹ​നെ​തി​രെ ആ​ല​പ്പു​ഴ നോ​ര്‍ത്ത് പൊ​ലീ​സി​ൽ വ​ധ​ശ്ര​മ​ത്തി​നും പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന്​ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ച്ച​തി​നും വാ​ഹ​നം തീ​വെ​ച്ചു​ന​ശി​പ്പി​ച്ച​തി​നും കേ​സു​ക​ളു​ണ്ട്. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ 2017 മു​ത​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ വി​ഷ്ണു.

സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Kaapa imposed to two people and deported them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.