സൗഹൃദത്തിന്റെ മധുരം പകർന്ന്​ ഇഫ്താർ സംഗമം

കാ​യം​കു​ളം: സൗ​ഹൃ​ദ​ത്തി​ന്റെ ക​ണ്ണി​ക​ൾ മു​റു​ക്കി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഒ​രു​ക്കി​യ ഇ​ഫ്താ​ർ സാ​യാ​ഹ്നം ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സ്നേ​ഹ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

നി​ല​പാ​ടു​ക​ളു​ടെ ഭി​ന്ന​ത​ക​ൾ​ക്കി​ട​യി​ലും മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നു​ഷ്യ​ർ പ​ര​സ്പ​രം അ​ക​ല​ങ്ങ​ൾ പാ​ലി​ക്കു​ന്ന കാ​ല​ത്ത് വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ൾ പേ​റു​ന്ന​വ​ർ ഒ​രു​മി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​മാ​കു​ന്ന​ത് ത​ന്നെ വ​ലി​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന സ​ന്ദേ​ശ​വും സം​ഗ​മം ന​ൽ​കി.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ലേ​ഖ സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​യ​ലോ​ഗ് സെ​ന്‍റ​ർ കേ​ര​ള ഏ​രി​യ ര​ക്ഷാ​ധി​കാ​രി എ​സ്. മു​ജീ​ബ് റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ വൈ. ​ഇ​ർ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​സ്. നി​സാ​ബീ​ഗം, എ. ​മ​ഹ്​​മൂ​ദ്, ഡോ. ​സു​ൽ​ഫി​യ സ​മ​ദ്, ഇ. ​സ​ക്കീ​ർ, എ​സ്. മു​ഹ്​​യി​ദ്ദീ​ൻ ഷാ, ​നി​യാ​സ്, നു​ജും, ന​സീ​ർ ഹ​മീ​ദ്, അ​ൻ​സാ​ദ്, സീ​ന​ത്ത്, ഫൗ​സി​യ, ഫ​സീ​ല, ത​സ്മി​ല, ന​സി​യ സ​ക്കീ​ർ, മു​ബീ​ർ, അ​ന​സ്, മി​ഷാ​ൽ, ന​ബീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar meeting with the sweetness of friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.