എടത്വാ: ശക്തമായ കാറ്റിലും മഴയിലും തലവടിയിൽ മരം വീണ് വീട് തകർന്നു. സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ഇരുപതിൽചിറ (നമ്പ്രശ്ശേരി) ഗീതാകുമാരിയുടെ വീടിന് മുകളിൽ പ്ലാവ് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
വീട്ടിൽ ഗീതാകുമാരിയും ബൈജുവും ഏഴാം ക്ലാസ് വിദ്യാർഥി അഭിനവും മാത്രമാണുണ്ടായിരുന്നത്. കാറ്റടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീ കത്തുന്നത് കണ്ട അഭിനവ് വീട്ടിലേക്ക് ഓടിയെത്തുമ്പോഴാണ് മരം വീണത്. അഭിനവ് തലനാരിഴയിലാണ് രക്ഷപെട്ടത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിൽ പാലത്തിന് സമീപം ആഞ്ഞിലിമരം റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തകഴി, എടത്വാ, തലവടി പ്രദേശങ്ങളിൽ കാറ്റ് വ്യാപകമായി നാശം വിതച്ചിരുന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. പലസ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.