ചേര്‍ത്തല: വൃക്കകൾ തകരാറിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരിക്കായി സ്വകാര്യബസുകള്‍ കാരുണ്യ യാത്ര നടത്തും. തണ്ണീര്‍മുക്കം പഞ്ചായത്ത് 17ാം വാര്‍ഡില്‍ മരുത്തോര്‍വട്ടം അനില്‍നിവാസില്‍ മിഷയുടെ മകള്‍ ശിവഗായത്രിയുടെ ജീവന് നിലനിര്‍ത്താനാണ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് കാരുണ്യയാത്ര നടത്താന്‍ തീരുമാനിച്ചതെന്നും അന്നേദിവസം ലഭിക്കുന്ന തുക ചികിത്സക്കായി നല്‍കുമെന്നും സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. ഷാജിമോന്‍, താലൂക്ക് സെക്രട്ടറി ബിജുമോന് എന്നിവര്‍ പറഞ്ഞു.
ഒമ്പതുമാസം പ്രായമുള്ളപ്പോഴാണ് ശിവയുടെ രണ്ട് വൃക്കയിലും മുഴകള്‍ വളരുന്നതായി കണ്ടത്. ഇടത് വൃക്ക പൂര്‍ണമായും ചുരുങ്ങി പ്രവര്‍ത്തനം നിലച്ചു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുമാസത്തിനകം വലത് വൃക്കക്കുള്ളിലെ മുഴയും നീക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. രണ്ട് ശസ്ത്രക്രിയക്കും തുടര്ചികിത്സക്കുമായുള്ള പണം കണ്ടെത്താന്‍ നിര്‍ധന കുടുംബത്തിന് കഴിയില്ല.
കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയാണ് കാരുണ്യയാത്ര നടത്താന്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് തീരുമാനിച്ചത്. ചേര്‍ത്തലയില്‍നിന്ന് അരൂക്കുറ്റി, എറണാകുളം, കണിച്ചുകുളങ്ങര, മുഹമ്മ എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളെല്ലാം പങ്കാളികളാകും.18ന് രാവിലെ 10ന് ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ജോയന്റ് ആർ.ടി.ഒ ജെബി ചെറിയാന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.