ആലപ്പുഴ: ജില്ലയിൽ കനത്ത മഴയിലും കാറ്റിലും ദുരിതം തുടരുന്നു. ശനിയാഴ്ച മരംവീണ് ഒരുവീട് പൂർണമായും തകർന്നു. അമ്പലപ്പുഴ ഓമനപ്പുഴ കളത്തിൽ ആന്റണി സേവ്യറുടെ വീടാണ് തകർന്നത്. ഇതോടെ കാലവർഷത്തിൽ തകർന്ന വീടുകളുടെ എണ്ണം എട്ടായി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് വരെ മഴ മാറിനിന്നത് നേരിയ ആശ്വാസമായി. മഴ കനത്താൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ദുരിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.