ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്‍റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അന്തിമ വോട്ടര്‍ പട്ടിക പ്രകാശനം ചെയ്തു. വോട്ടര്‍മാരില്‍ 9,01,418 സ്ത്രീകളും 8,22,968 പുരുഷന്മാരും 10 ഭിന്നലിംഗക്കാരുമാണ്. 19 പ്രവാസി വോട്ടര്‍മാരുമുണ്ട്.
ഏറ്റവുമധികം വോട്ടര്‍മാര്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലാണ്. ഏറ്റവും കുറവ് കുട്ടനാട് നിയോജകമണ്ഡലത്തിലും. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണയുടെ ഭാഗമായി 76,079 പേരെ ഒഴിവാക്കി. 80ന് മുകളില്‍ പ്രായമുള്ള 49,526 വോട്ടര്‍മാരുണ്ട്. 18നും 19നും ഇടയില്‍ പ്രായമുള്ള 7,461 വോട്ടര്‍മാരും പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍(www.ceo.kerala.gov.in) ലഭിക്കും. സൂക്ഷ്മ പരിശോധനക്കായി താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ കൈവശവും ലഭിക്കും.വോട്ടര്‍ പട്ടിക പുതുക്കലിലും ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിലും സംസ്ഥാനതലത്തില്‍ ആലപ്പുഴ ജില്ല ഒന്നാമതാണ്.
അരൂര്‍- 1,96,746 (സ്ത്രീ-1,00,711, പുരുഷന്-96035)
ചേര്‍ത്തല- 2,07,948(സ്ത്രീ-107357, പുരുഷന്-100591)
ആലപ്പുഴ- 1,93,876(സ്ത്രീ-99844, പുരുഷന്-94029)
അമ്പലപ്പുഴ- 1,71,985(സ്ത്രീ-88682, പുരുഷന്-83303)
കുട്ടനാട്- 1,63,941(സ്ത്രീ-84868, പുരുഷന്-79073)
ഹരിപ്പാട് - 1,87,521(സ്ത്രീ-99162, പുരുഷന്-88355)
കായംകുളം - 2,04,125(സ്ത്രീ-1,07,810, പുരുഷന്-96,314)
മാവേലിക്കര- 1,99,098(സ്ത്രീ-1,06,832, പുരുഷന്-92266)
ചെങ്ങന്നൂര്‍- 1,99,156(സ്ത്രീ-106152, പുരുഷന്-93,002)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.