പ്രതിഭ എം.എൽ.എയുടെ ചിത്രം ഒഴിവാക്കിയുള്ള പോസ്റ്റർ: ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി സി.പി.എമ്മിലെ വിവാദം
കായംകുളം: മുേട്ടൽ പാലം ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി സി.പി.എമ്മിലെ വിവാദത്തിൽ നേതൃത്വത്തിന് അസംതൃപ്തി. യു. പ്രതിഭ എം.എൽ.എയുടെ ചിത്രം ഒഴിവാക്കിയുള്ള പോസ്റ്റർ സി.പി.എം ഏരിയ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനും പ്രതിഷേധത്തിനും കാരണമായത്.
കഴിഞ്ഞ ദിവസം ഇതേ പോസ്റ്റർ ആശംസകളുമായി ഡി.വൈ.എഫ്.െഎയിലെ ഒരുവിഭാഗവും പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ വെള്ളിയാഴ്ചയാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ ആശംസകളുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇതിന് താഴെ രൂക്ഷവിമർശനവുമായി അണികൾ എത്തിയതോടെ നേതൃത്വം വെട്ടിലായി. അനാവശ്യവിവാദം ഉണ്ടാക്കുന്നതിൽ ജില്ല നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചതോടെ പോസ്റ്റർ പിൻവലിക്കുകയായിരുന്നു.
അതേസമയം, ഉദ്ഘാടനച്ചടങ്ങിെൻറ നോട്ടീസിൽനിന്ന് പാർട്ടി പ്രതിനിധികളെയും ചില ജനപ്രതിനിധികളെയും ഒഴിവാക്കിയതാണ് അസംതൃപ്തിക്ക് കാരണമായതെന്നാണ് സൂചന. എന്നാൽ, വകുപ്പ് ഉദ്യോഗസ്ഥരാണ് നോട്ടീസ് തയാറാക്കിയതെന്നാണ് അറിയുന്നത്. കോവിഡ് പ്രോേട്ടാകോൾ പാലിക്കുന്നതിെൻറ ഭാഗമായാണ് കൂടുതൽ പേരെ നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഇവരുടെ ന്യായം.
മുഖ്യമന്ത്രി പിണറായി വിജയെൻറയും മന്ത്രി ജി. സുധാകരെൻറയും ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. എ.എം. ആരിഫ് എം.പിയും ചിത്രത്തിൽനിന്ന് ഔട്ടായി. സംഭവം വിവാദമായതോടെ നാലുപേരുടെയും ചിത്രം ഉൾക്കൊള്ളിച്ച് പുതിയ പോസ്റ്റർ പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.