Posted On
date_range Updated On
date_range എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ പൊലീസ് തല്ലിതകർത്തു എന്ന് പരാതി
മണ്ണഞ്ചേരി: ആലപ്പുഴയിലെ കൊലപാതകം അന്വേഷണത്തിന്റെ മറവിൽ പ്രവർത്തകരുടെ വീടുകൾക്ക് നേരെ പൊലീസ് അതിക്രമം കാട്ടുന്നുവെന്ന് എസ്.ഡി.പി.ഐ. വ്യാഴാഴ്ച പുലർച്ചെ മണ്ണഞ്ചേരി അടിവാരം പനക്കൽ ഹാരിസിന്റെയും ആര്യാട് പള്ളിമുക്ക് അസ്‌ലമിന്‍റേയും വീടുമാണ് പൊലീസ് തല്ലിതകർത്തുവെന്നാണ് ആരോപണം.
കതകുകൾ, ജനലുകൾ, ഗൃഹോപകരണങ്ങൾ, ടാപ്പുകൾ, ചെടിച്ചട്ടികൾ, കുടിവെള്ള കണക്ഷൻ തുടങ്ങി നിരവധി നാശനഷ്ടങ്ങളാണ് പൊലീസ് ഉണ്ടാക്കിയതെന്ന് ഇവർ പറയുന്നു. പൊലീസ് അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.റിയാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.