ജനറല്‍ ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് സുരക്ഷ ജീവനക്കാരനെ മർദിച്ചതായി പരാതി. ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനായ ആലപ്പുഴ കളർകോട് സിനി വില്ലയിൽ സത്യാനന്ദനാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാവിലെ 5.15 ഓടെയായിരുന്നു സംഭവം. ഹെൽമെറ്റുകൊണ്ട് അടിച്ചതിനെത്തുടർന്ന് സത്യാനന്ദന്റെ കൈയുടെ കുഴ തെറ്റി.

ആക്രമകാരിയെ പിന്നീട് എല്ലാ സുരക്ഷ ജീവനക്കാര്‍ ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. ലഹരിക്കടിമയായ പ്രതി മുമ്പും വാർഡുകളിൽ കയറിയിട്ടുണ്ട്. സിറിഞ്ചുകൾ മോഷ്ടിക്കാനാണിതെന്നാണ് ജീവനക്കാർ പറയുന്നത്. ജനറൽ ആശുപത്രിയിലെതന്നെ ലഹരിമോചന കേന്ദ്രത്തിൽ ഇയാൾ കുറേക്കാലം ചികിത്സയിലുണ്ടായിരുന്നു.

ആസമയത്ത് അവിടത്തെ ജീവനക്കാരിയോട് മോശമായി പെരുമാറിയത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാല്‍, പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രതി വിദേശത്ത് പോകാനിരിക്കുകയാണെന്നുപറഞ്ഞ് ഒത്തുതീർപ്പാക്കുകയായിരുന്നു. അതേ നിലപാടുതന്നെയാണ് പൊലീസ് ഇപ്പോഴും സ്വീകരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരും ജീവനക്കാരും പറയുന്നത്.

Tags:    
News Summary - Complaint of assaulting a security guard at the General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.