വെളുത്ത മുണ്ടുടുത്തവർക്ക് മാത്രമുള്ളതല്ല കസേരകൾ -മന്ത്രി പി. പ്രസാദ്

ആലപ്പുഴ: വെളുത്ത മുണ്ടുടുത്ത വരേണ്യ വർഗത്തിന്റെ പ്രതിനിധികൾക്ക് മാത്രം കടന്നുവരാവുന്ന ഇടമായി ജനാധിപത്യ സംവിധാനങ്ങൾ മാറുന്ന കാലഘട്ടത്തിൽ അതിനെതിരായ പോരാട്ടമായി മാറുന്നിടത്താണ് സർവിസ് സംഘടനകൾ പ്രസക്തമാകുന്നതെന്ന് മന്ത്രി പി. പ്രസാദ്. ജോയന്‍റ് കൗൺസിൽ അംഗസംഘടന സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറി എഴുന്നേറ്റുനിന്ന് കർഷകരെയും സാധാരണക്കാരെയും സ്വീകരിക്കുന്ന കാലമാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജോയന്‍റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സി. ഗംഗാധരൻ, വി.സി. ജയപ്രകാശ്, സി.എ. അനീഷ്, എൻ. കൃഷ്ണകുമാർ, നാരായണൻ കുഞ്ഞിക്കണ്ണോത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Chairs are not just for white-clad people - Minister P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.