Posted On
date_range Updated On
date_range 71 ലിറ്റർ ചാരായവുമായി 61കാരൻ എക്സൈസിന്റെ പിടിയിൽ
മാവേലിക്കര: വിവാഹച്ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും മുൻകൂട്ടി ഓർഡർ വാങ്ങി ചാരായം വാറ്റി നൽകുന്നയാൾ മാവേലിക്കര എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുറത്തികാട് വരേണിക്കൽ ആഞ്ഞിലവിളയിൽ വീട്ടിൽ രാജേന്ദ്രനെ(61)യാണ് എക്സൈസ് സംഘം പിടികൂടിയത്.
71 ലിറ്റർ വാറ്റുചാരായവും കസ്റ്റഡിയിലെടുത്തു. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. സജുവിന്റെ നേതൃത്വത്തിലെ സംഘം കഴിഞ്ഞദിവസം രാജേന്ദ്രന്റെ വീട്ടിലെത്തി പരിശോധിച്ചത്. കിടപ്പുമുറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.