മാന്നാർ സ്റ്റോർ ജങ്ഷനിൽ അപകടത്തിൽപ്പെട്ട
സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ
മാന്നാർ: സ്റ്റോർ ജങ്ഷനിൽ സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. കായംകുളം -തിരുവല്ല സംസ്ഥാനപാതയിൽ വീയപുരം -ചെങ്ങന്നൂർ റൂട്ടിലോടുന്ന അശ്വതി ബസും കായംകുളം -തിരുവല്ല കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.
സ്വകാര്യ ബസിനുമുന്നിൽ പോയ കാർ പെട്ടെന്ന് നിർത്തി പിന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ തൊട്ടുപിന്നിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. കുറേസമയം ഗതാഗത തടസ്സമുണ്ടായി.
മാന്നാർ പൊലീസെത്തി രണ്ട് ബസും സ്റ്റേഷനിലേക്ക് മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.