ആ​ല​പ്പു​ഴ വ​ലി​യ​കു​ളം ജ​ങ്​​ഷ​നി​ലെ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ കു​ടു​ങ്ങി​യ പോ​ത്ത്​

പോത്ത് ഓടയിൽ കുടുങ്ങി

ആലപ്പുഴ: മൂടാത്ത ഓടയിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ 6.30ന് ആലപ്പുഴ വലിയകുളം ജങ്ഷനിലെ മൂടിയില്ലാത്ത പി.ഡബ്ല്യു.ഡിയുടെ കാനയിൽ വീണത്.

വലിയ കോൺക്രീറ്റ് സ്ലാബിനിടെ കുടുങ്ങിയ പോത്തിനെ രക്ഷപ്പെടുത്താൻ ആലപ്പുഴയിൽ അഗ്നിരക്ഷ സേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് ഇവർ സ്ഥലത്തെത്തിയെങ്കിലും വീഴ്ചയിൽ പരിക്കേറ്റ് കിടന്ന പോത്തിനെ ഹോസ് ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല.

തുടർന്ന് മുനിസിപ്പാലിറ്റിയുടെ മണ്ണുമാന്തി യന്ത്രവുമായി ഡ്രൈവർ സൈജൻ എത്തി അഗ്നിരക്ഷ സേനയുടെയും നാട്ടുകാരുടെ സഹായത്തോടെ പോത്തി‍െൻറ കൈകാലുകൾ കെട്ടി കരക്കെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദീൻ, ഫയർ ഓഫിസർമാരായ ജിജോ, ജി. ഷൈജു, കെ.എസ്. ആന്‍റണി, കെ.ആർ. അനീഷ്, മുനിസിപ്പൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ജയകുമാർ, അർഷാദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - buffalo got stuck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.