മന്ത്രി ചിഞ്ചുറാണി

പക്ഷിപ്പനി: നഷ്ടപരിഹാരമായി 3.01 കോടി വിതരണം ചെയ്തു-മന്ത്രി ചിഞ്ചുറാണി

ആലപ്പുഴ: പക്ഷിപ്പനിയെത്തുടര്‍ന്ന് നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് സാധിച്ചെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പക്ഷിപ്പനി മൂലം താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ധനസഹായ വിതരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2021 ഡിസംബറില്‍ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ, അമ്പലപ്പുഴ വടക്ക്, ചെറുതന, പുറക്കാട്, വീയപുരം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 65 കര്‍ഷകരുടെ 1,11,217 താറാവിനെയും 41,959 മുട്ടയും 10,902 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാര തുകയായി 65 കര്‍ഷകര്‍ക്ക് 3,01,21,195 രൂപയാണ് നല്‍കിയത്. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ എ. ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുരേന്ദ്രന്‍, എബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. പ്രസാദ്, മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ടി. ഇന്ദിര, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എസ്. സിന്ധു, വകുപ്പുതല ഉദ്യോഗസ്ഥരായ ഡോ. കൃഷ്ണകിഷോര്‍, ഡോ. പി.ഡി. കോശി, ഡോ. എസ്. വിനയകുമാര്‍, ഡോ. വൈശാഖ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Bird flu: Rs 3.01 crore disbursed as compensation: Minister Chinchurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.