സജിത്, അജിത്
വള്ളികുന്നം: ജോലിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. മണപ്പള്ളി രാധാകൃഷ്ണ ഭവനത്തിൽ അജിത് (34), സഹോദരൻ സജിത് (30) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വള്ളികുന്നം ആയികോമത്ത് രത്നാകരനെയും ഭാര്യ റിൻസിയെയുമാണ് മർദിച്ചത്. രത്നാകരന് ഒപ്പം തടിപ്പണിക്ക് പോകുന്ന പ്രതികളുമായി ജോലിസ്ഥലത്ത് വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ 29നായിരുന്നു സംഭവം.
സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേസ്, എസ്.ഐ അജിത്, എ.എസ്.ഐ അൻവർ സാദത്ത്, സി.പി. ഷൈബു തുടങ്ങിയവരുടെ നേതൃത്വത്തിൽ തഴവ ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.