കർഷകർക്ക്​ സഹായം, ​േകാവിഡ്​ ബാധിതർക്കും; വിതരണം ചെയ്​തത്​ പതിനയ്യായിരം കിലോ കപ്പ

പൂച്ചാക്കൽ: പൂച്ചാക്കൽ പി.എം.സി ഹോസ്പിറ്റൽ ഉടമ മുഹമ്മദ് ഖുത്തുബി​െൻറ കാരുണ്യമനസ്സിനൊപ്പം സി.പി.എം പ്രവർത്തകരുടെ അധ്വാനവും കൂടിച്ചേർന്നപ്പോൾ കപ്പക്കർഷകർക്കും കോവിഡ്​ ബാധിതർക്കും ആശ്വാസം. ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകരിൽനിന്ന്​ കപ്പ വാങ്ങി ആയിരക്കണക്കിന് ആളുകൾക്കാണ് ഇവർ വിതരണം ചെയ്​തത്​.

പെരുമ്പളം നിവാസി സഹായവുമായി ബന്ധപ്പെട്ട് ഖുത്തുബിനെ സമീപിച്ചപ്പോൾ നിജസ്ഥിതി അന്വേഷിക്കാൻ അദ്ദേഹം അതേ പഞ്ചായത്തിലെ വാർഡ്മെംബർ ഉമേഷിനെ ഫോണിൽ വിളിച്ചു. ഈ സമയം ഉമേഷ് ത​െൻറ വാർഡിലെ കോവിഡ് ബാധിതരുടെ വീടുകളിൽ വിതരണം ചെയ്യുന്നതിന്​ കപ്പ വാങ്ങാൻ കോട്ടയം വൈക്കം വാഴമന തോട്ടത്തിൽ നിൽക്കുകയായിരുന്നു. ഇതറിഞ്ഞതോടെ പാണാവള്ളി പഞ്ചായത്തിലെ കോവിഡ് ബാധിതരുടെ വീടുകളിലും കപ്പ വിതരണം ചെയ്യാമെന്ന് ഖുത്തുബ് തീരുമാനിക്കുകയായിരുന്നു. തോട്ടത്തിലെ കപ്പ മുഴുവൻ വില പറഞ്ഞുറപ്പിച്ചതോടെ മറ്റുപ്രദേശത്തെ കർഷകർകൂടി തങ്ങളുടെ കപ്പയും എടുക്കണം എന്ന ആവശ്യവുമായി ഖുത്തുബിനെ സമീപിച്ചു.

തുടർന്ന്​ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. പ്രമോദിനെ വിളിക്കുകയും ബ്ലോക്ക് പരിധിയിൽ മുഴുവൻ വിതരണം ചെ യ്യാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ബ്ലോക്ക് പ്രസിഡൻറ്​ സി.പി.എം പ്രവർത്തകരുടെ പിന്തുണയോടെ നാല്​ കർഷകരിൽനിന്നായി പതിനയ്യായിരത്തോളം കിലോ കപ്പ ശേഖരിച്ചു. അരൂക്കുറ്റി, തൃച്ചാറ്റുകുളം, പെരുമ്പളം, പൂച്ചാക്കൽ, പള്ളിപ്പുറം പ്രദേശത്തെ ഇരുപത്തിയഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ കപ്പ പറിച്ചതും ചുമന്നുകയറ്റിയതും. ആറോളം വലിയ വാഹനത്തിൽ എത്തിച്ച ഇവ അയ്യായിരത്തോളം വീടുകളിൽ കിറ്റുകളിൽ നിറച്ച് സി.പി.എം പ്രവർത്തകർ എത്തിച്ചു. പൂച്ചാക്കലിൽ നടന്ന വിതരണ ചടങ്ങ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ഡി. വിശ്വംഭരൻ, എ.എസ്. സുധീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.ബി. ബാബുരാജ്, പി.കെ. രാജൻ, എൻ. രാജേഷ്, വിശ്വസത്യൻ, ആർ. ജയചന്ദ്രൻ, എൻ. നവീൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ കിറ്റുകളുടെ വിതരണോദ്​ഘാടനം നിർവഹിച്ചു.

Tags:    
News Summary - Assistance to farmers, Covid victims; Distributed 15,000 kg of kappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.