കാനയിൽ കണ്ടെയ്നർ ലോറിയുടെ ചക്രം കുടുങ്ങിയപ്പോൾ

കാനയിൽ കണ്ടെയ്നർ ലോറിയുടെ ചക്രം കുരുങ്ങി

അരൂർ: ദേശീയപാതയ്ക്കരികിലെ കാനയിൽ കണ്ടെയ്നർ ലോറിയുടെ മുൻ ചക്രം  കുരുങ്ങി. ചന്തിരൂർ സെൻ്റ് മേരീസ് പളളിക്ക് മുൻപിൽ കാനയും റോഡും വേർതിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥലത്താണ് ലോറി കുരുങ്ങിയത്. ഇതര സംസ്ഥാനത്തുനിന്ന് ചന്തിരൂലെ ചെമ്മീൻ കമ്പനികളിലേക്ക് വെനാമി ചെമ്മീൻ കൊണ്ടുവന്ന കണ്ടെയ്നർ ലോറിയാണ് കാനയിൽ മറിഞ്ഞത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

ഇവിടെ കാനയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതും വാഹനങ്ങൾ  അപകടത്തിൽ പെടുന്നതും ചൂണ്ടിക്കാട്ടി വലിയ ബഹുജനപ്രക്ഷോഭം നടത്തിയിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ  സമരത്തിൽ പങ്കെടുത്ത്   അധികൃതർക്ക് പരാതി നൽകിയതുമാണ്. എന്നിട്ടും  പ്രശ്നപരിഹാരത്തിന്  യാതൊരു നടപടിയും  സ്വീകരിക്കാതെ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.  

Tags:    
News Summary - wheel of the container lorry got stuck in the drainage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.