അരൂർ കാർത്യായനി ദേവീക്ഷേത്രത്തിലെ നെൽകൃഷി
അരൂർ: കാർത്യായനി ദേവീക്ഷേത്രത്തിൽ നിറപുത്തിരിക്ക് ക്ഷേത്രമുറ്റത്ത് നെൽക്കതിർ വിളയിക്കും. സംസ്ഥാനത്ത് ആദ്യമായാണ് നിറപുത്തരി ആഘോഷത്തിന് ക്ഷേത്രം വളപ്പിൽ ജൈവവളമിട്ട് നെൽക്കതിർ നട്ടുവളർത്തുന്നത്. അരൂർ ദേവീക്ഷേത്രത്തിലെ വളപ്പിലെ 10 സെന്റ് സ്ഥലത്ത് രണ്ട് ഭാഗത്തായാണ് കുട്ടനാട്ടിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് എത്തിച്ച ഉമ ഇനത്തിൽപ്പെട്ട നെല്ല് വിതച്ച് കൃഷിചെയ്യുന്നത്. 90 ദിവസം കൊണ്ട് വിളയുന്ന വിത്താണിത്.
കഴിഞ്ഞദിവസം ക്ഷേത്രം സന്ദർശിച്ച തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളെ അഭിനന്ദിച്ചു. ക്ഷേത്രം ഭക്തജനസമിതി അംഗം എ.കെ. രാധാകൃഷ്ണൻ , ദേവസ്വം മേൽശാന്തി ഹരീഷ് , ജീവനക്കാരായ അനിൽ, കൃഷ്ണകുമാർ, മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.