എറണാകുളം ജില്ലയിലെ ചെല്ലാനം കടൽതീരത്ത് പൂർത്തിയായി വരുന്ന കടൽഭിത്തിയും നടപ്പാതയും
അരൂർ: ചെല്ലാനത്ത് കടല്‍തീര നടപ്പാത ഒരുങ്ങുമ്പോൾ അരൂർ മണ്ഡലത്തിലെ തീരവാസികളും ടെട്രാേപാഡ് കടല്‍ഭിത്തിയുടെ സുരക്ഷ തേടുകയാണ്. ഒരു വിളിപ്പാടകലെ എറണാകുളം ജില്ലയിലെ ചെല്ലാനം കടൽത്തീരത്ത് കോടികളുടെ ചെലവിൽ ടെട്രാേപാഡ് കടല്ഭിത്തിയോടൊപ്പം നടപ്പാത നിര്‍മാണവും അവസാന ഘട്ടത്തിലാണ്. ചെല്ലാനം ഹാർബറിന്റെ തെക്കുഭാഗത്ത് അരൂർ മണ്ഡലം ആരംഭിക്കുകയാണ്. അരൂർ മണ്ഡലത്തിൽപ്പെടുന്ന കടലോരത്തെ ചാപ്പക്കടവ്, അന്ധകാരനഴി എന്നിവ കടലാക്രമണം ആവർത്തിക്കുന്ന കടലോര പ്രദേശങ്ങളാണ്.
കടൽ ഭിത്തിയില്ലാത്ത കടൽത്തീരം കിലോമീറ്റർ നീളത്തിൽ ഇവിടെ കാണാം. കടലാക്രമണ സമയത്ത് കടൽ ഭിത്തി വേണമെന്ന ആവശ്യം അരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഉയരാറുണ്ട്.എന്തുകൊണ്ട് അരൂർ മണ്ഡലത്തിലെ കടലോര ജനതയെയും സംരക്ഷിക്കാൻ അധികാരികൾക്ക് കഴിയുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്.
കടല്‍ക്ഷോഭം വരുത്തുന്ന ദുരിതജീവിതം ഒരിക്കലും മറക്കാനാവാത്ത വിധം അരൂർ മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികൾ അനുഭവിച്ചവരാണ്. സൂനാമി തിരമാലകൾ വലിയ നാശം വിതച്ച അന്ധകാര തീരവും അരൂർ മണ്ഡലത്തിലാണ്.ഒരു കിലോമീറ്റർ കടൽത്തീരത്ത് സുരക്ഷയോടെയുള്ള ടെട്രാേപാഡ് കടൽ ഭിത്തി ഒരുക്കാൻ 50 കോടി രൂപ ആവശ്യമായി വരുമെന്ന് വിദഗ്ധർ പറയുന്നു.ചെല്ലാനം കടലോരത്ത് 90 ശതമാനവും പൂര്‍ത്തിയായ ടെട്രോപോഡ് കടല്‍ഭിത്തിക്ക് മുകളിലൂടെ കടലോരത്തുകൂടി മനോഹരമായ നടപ്പാതയും ഈ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.