ച​ന്തി​രൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ക​ത്തു​ന്നു

ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു

അരൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം.

കാർ ഉടമ പൊന്നാംവെളി സ്വദേശി വിഷ്ണു (27) മാത്രമാണ് കാറിലുണ്ടായിരുന്നത്. ചന്തിരൂരിലെ ബന്ധുവീട്ടിൽ പോകുകയായിരുന്നു. ചന്തിരൂർ പാലത്തിനു സമീപം വെച്ചുതന്നെ നാട്ടുകാർ കാറിൽനിന്ന് പുക ഉയരുന്നത് വിളിച്ചുപറയുന്നുണ്ടായിരുന്നു.

എത്തേണ്ട സ്ഥലമായതിനെ തുടർന്ന് മീഡിയൻ ഗ്യാപ്പിലൂടെ വളക്കുന്നതിനിടയാണ് തീ ആളിപ്പടരുന്നത് വിഷ്ണുവിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ ചാടി രക്ഷപ്പെടുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചു. അരൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

News Summary - Running car caught fire; Driver escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.