കൊയ്ത്തുത്സവം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആൻറണി ഉദ്ഘാടനം ചെയ്യുന്നു
അരൂർ: പഞ്ചായത്തിലെ ചന്തിരൂർ ഇളയപാടം പാടശേഖരത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം നടത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇക്കുറി കനത്ത മഴയും പ്രകൃതി ക്ഷോഭങ്ങളും നേരിട്ടെങ്കിലും പൊക്കാളി നെല്ല് അതിനെയെല്ലാം അതിജീവിച്ച് നൂറുമേനി വിളവും നൽകി. കൊയ്ത്തിനുള്ള തൊഴിലാളികളുടെ കുറവ് മാത്രമാണ് ആശങ്ക ഉണർത്തുന്നത്. കൊയ്ത്തുത്സവം അരൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി.ബിജു,അംഗങ്ങളായ ബി.കെ.ഉദയകുമാർ, അമ്പിളി ഷിബു, കർഷകരായ ജെ.ആർ.അജിത്ത്, സന്ധ്യ അജിത്ത്, സംഘം സെക്രട്ടറി മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ജൂലൈ 23ന് ദലീമ ജോജോ എം.എൽ.എയാണ് വിത്ത് വിത ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.