രണ്ടു കിലോ കഞ്ചാവുമായി  ഒരാൾ അറസ്റ്റിൽ

അരൂർ : രണ്ടു കിലോ കഞ്ചാവുമായി  ഒരാൾ അറസ്റ്റിൽ.  അരൂക്കുറ്റി സ്വദേശിയായ  ശരത്താണ് ( 24 )അരൂർ പോലീസിൻറെ പിടിയിലായത് .അരൂർ ​പൊലീസിൻ്റെ നേതൃത്വത്തിൽ കെൽട്രോൺ റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്.  കൂടെയുള്ളവർ ഓടി രക്ഷപെട്ടു . രണ്ടു കിലോഗ്രാം വരുന്ന കഞ്ചാവാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ഗസറ്റഡ് ഓഫീസറ്റിൻ്റെ സാന്നിദ്ധ്യത്തിൽ മേൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അരൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഞ്ചാവ് വിൽപ്പനയും ഉപഭോഗവും തുടർന്നുള്ള കലഹങ്ങളും നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. 
Tags:    
News Summary - Man arrested with 2 kg cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.