ചന്തിരൂർ വെളുത്തുള്ളി കായൽ കടക്കുന്ന കടത്തുവള്ള യാത്രികർ
അരൂർ: മനീഷിന്റെ മരണം അധികാരികളുടെ മനസ്സുമാറ്റുമെന്ന പ്രതീക്ഷയിലാണ് ചന്തിരൂർ നിവാസികൾ. വെളുത്തുള്ളി കായൽ കടന്ന് എഴുപുന്ന വാടക്കകത്ത് എത്താൻ നാട്ടുകാർക്ക് ഇപ്പോഴും ആശ്രയം കടത്തുവള്ളങ്ങളാണ്.
കഴിഞ്ഞ ദിവസം യാത്രക്കാർ വള്ളം മറിഞ്ഞു കായലിൽ വീഴുന്നത് കണ്ട് രക്ഷിക്കാൻ ചാടിയ മനീഷിന്റെ (37) ജീവനാണ് പൊലിഞ്ഞത്. ഇവിടെ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അരനൂറ്റാണ്ട് പഴക്കമുണ്ട്. കെ.സി. വേണുഗോപാൽ എം.പിയായിരിക്കെ പാലം നിർമിക്കാൻ മണ്ണ് പരിശോധനക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
എഴുപുന്നയുടെ വടക്കൻ മേഖലയിൽ എത്താൻ യാത്രക്കാർ ഇപ്പോഴും ആശ്രയിക്കുന്നത് കടത്തുവള്ളങ്ങളെ മാത്രമാണ്.
എഴുപുന്നയിലെത്താൻ പിന്നെയുള്ള മാർഗം ശ്രീനാരായണപുരം പാലമാണ്. കിലോമീറ്റർ അകലെ എരമല്ലൂരിൽ എത്തി വേണം ഈ പാലം കടക്കാൻ. ശ്രീനാരായണപുരത്തുനിന്ന് കിലോമീറ്റർ അകലെയാണ് വാടകക്കകത്ത് പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.