മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും മകനും ട്രെയിൻ തട്ടി മരിച്ചു

അരൂർ : അച്ഛനും മകനും  ട്രെയിൻ തട്ടി മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും അപകടത്തിൽപ്പെടുകയായിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചന്തിരൂർ പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28 ) എന്നിവരാണ് ആണ് മരിച്ചത്. തീരദേശ റെയിൽവേയിൽ ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

തീരദേശ റെയിൽവേയിൽ ചന്തിരൂർ വെളുത്തുള്ളി ഉള്ളിൽ റോഡിലെ ലെവൽക്രോസ് ലാണ അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക്  പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. മൂന്നു വർഷം മുൻപുണ്ടായ ഒരു അപകടത്തെ തുടർന്ന് ഇപ്പോഴും ചികിത്സയിലാണ് നിധിൻ. അപകടത്തെ അപകടത്തെത്തുടർന്ന് ഓർമ്മ ക്കുറവുണ്ടായിരുന്നെന്നും  പറയപ്പെടുന്നു. ഫിസിയോതെറാപ്പി അടക്കമുള്ള  ചികിത്സകൾ നടത്തി വരുകയായിരുന്നു.  

രാവിലെ വീട്ടിൽ നിന്നിറങ്ങിയ നിധിൻ റെയിൽവേ ട്രാക്കിൽ നിൽക്കുന്നത് കണ്ട് അച്ഛൻ ഓടിയെത്തുകയായിരുന്നു.  എന്നാൽ മകനെ രക്ഷിക്കാൻ കഴിയാതെ അച്ഛനും അപകടത്തിൽ പെടുകയായിരുന്നു. പുരുഷൻ മത്സ്യത്തൊഴിലാളിയാണ്. നിതിൻ വെൽഡിംഗ് തൊഴിലാളിയും. 

സഹോദരൻ നിഷാദ് . ശാന്തയാണ് മാതാവു്. മൃതശരീരങ്ങൾ  ചേർത്തല ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മാർട്ടവും ,കോവിഡ് പരിശോധനയും കഴിഞ്ഞതിനുശേഷം സംസ്കാരം തീരുമാനിക്കുകയുള്ളൂ.  

Tags:    
News Summary - Father and son killed in train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.