അരൂർ: അരൂർ-ആഞ്ഞിലിക്കാട് റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അരൂർ ഗ്രാമപഞ്ചായത്തിലെ പഴയതും പ്രധാനപ്പെട്ടതുമായ റോഡാണിത്. ദേശീയപാതയിൽനിന്ന് ആഞ്ഞിലിക്കാട്ടേക്കും അവിടെനിന്ന് കുമ്പളങ്ങി ഫെറിയിലേക്കുമുള്ള റോഡാണിത്.
കെൽട്രോൺ ഫാക്ടറിയിലേക്കും ഇവിടെത്തന്നെയുള്ള ക്യാപ്സുലേഷൻ ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കമ്പനി, മറ്റ് നിരവധി മത്സ്യസംസ്കരണ ഫാക്ടറികളിൽ എത്താനും ഈ റോഡിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്.
പല വാർഡുകളുടെയും അതിരിലൂടെയാണ് റോഡ് കടന്നുപോകുന്നത്. അതുകൊണ്ട് വാർഡ് മെംബർമാർ റോഡിന്റെ അവകാശം ഏറ്റെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഒറ്റമഴയിൽതന്നെ റോഡ് വെള്ളക്കെട്ടിലാകും. കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കാൽനടപോലും അസാധ്യമാണ്. വിദ്യാർഥികൾക്ക് വിവിധ വിദ്യാലയങ്ങളിലെത്താൻ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. റോഡ് നന്നാക്കണമെന്ന് ആവശ്യമുയർത്തി നിരവധി നിവേദനമാണ് പഞ്ചായത്തിൽ നൽകിയിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.