അരൂർ: കുമ്പളം കായലിൽ മണലുമായി സഞ്ചരിച്ച കേവ് വള്ളം ഊന്നിക്കുറ്റിയിൽ ഇടിച്ച് മുങ്ങി. ഇന്ന് രാവിലെ ഏഴ് മണിയോടെ കുമ്പളം- അരൂർ പാലത്തിനടിയിൽ വെച്ചാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന നാല് പേരെയും രക്ഷപ്പെടുത്തി.
രാവിലെ അരൂർ പാലത്തിൽ നടക്കാൻ ഇറങ്ങിയ നാട്ടുകാരനായ ദീപകാണ് സംഭവം കണ്ടത്.
തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. കൈനികാട്ട് നികർത്തിൽ ജയദേവന്‍റെ നേത്ത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കൊമരോത്ത് ഓമനക്കുട്ടൻ, ദിലീപ് കുട്ടത്തിവീട്, മധു കൊമരോത്ത്, രതീഷ് വെളിയിൽ എന്നീ മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെടുന്നവർ.
പൂത്തോട്ട ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് മണലുമായി പോയ വള്ളമാണ് ശക്തമായ ഒഴുക്കിൽ ഊന്നി കുറ്റിയിൽ ഇടിച്ച് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്നവർ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.