അ​രൂ​ർ ഗ​വ. ഹൈ​സ്കൂ​ളി‍െൻറ ത​ക​ർ​ന്ന ചു​റ്റു​മ​തി​ൽ

വയസ്സ് 150; അടിസ്ഥാന സൗകര്യങ്ങളില്ലാതെ അരൂർ ഗവ. ഹൈസ്കൂൾ

അരൂർ: ഗവ. ഹൈസ്കൂളിൽ പുത്തൻ കെട്ടിടങ്ങൾ ഉയരുമ്പോഴും അടിസ്ഥാന സൗകര്യത്തിൽ മാറ്റമില്ല. ഒറ്റ മഴയിൽതന്നെ സ്കൂൾ പരിസരം വെള്ളക്കെട്ടിലാകുന്നത് നടത്തിപ്പിന് ഭീഷണിയാണ്. മുട്ടോളം വെള്ളം ഉയരുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നു.

പ്രീ പ്രൈമറി മുതൽ പഠിക്കാൻ എത്തുന്ന വിദ്യാർഥികളെ സ്കൂൾ കോമ്പൗണ്ടിൽ എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും വെള്ളക്കെട്ട് തടസ്സമാകുന്നുണ്ട്. പരിസരത്തെ സ്കൂളുകളിലെല്ലാം ബസ് ഉള്ളപ്പോൾ ഇവിടെ മാത്രമില്ല. ഇത് വിദ്യാർഥികളെ സ്കൂളിൽനിന്ന് അകറ്റാനും കാരണമാകുന്നു.

അരൂക്കുറ്റി റോഡി‍െൻറ അരികിലാണ് സ്കൂൾ. ഗതാഗത തിരക്ക് ഏറെയുള്ള റോഡിലൂടെ സ്കൂളിലേക്ക് കുട്ടികളെ അയക്കുന്നതിന് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. ബസ് വാങ്ങിയാൽ അതിന് പരിഹാരം കാണാൻ കഴിയുമെന്ന് വിചാരിക്കുമ്പോഴും തുടർ നടത്തിപ്പ് തലവേദനയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ചുറ്റുമതിലി‍െൻറ കുറേഭാഗം തകർന്നുവീണിട്ട് നാളുകൾ ഏറെയായി. സാമൂഹികവിരുദ്ധരും തെരുവുനായ്ക്കളും തമ്പടിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. ഹൈസ്കൂളി‍െൻറ വികസന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ജില്ല പഞ്ചായത്താണ്.

പ്രശ്നങ്ങൾ അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്.സ്കൂൾ 150-ാം വാർഷികാഘോഷങ്ങളിലേക്ക് അടുക്കുകയാണ്. ഐ.എസ്.ആർ.ഒ ചെയർമാൻ സ്വാമിനാഥൻ സ്കൂളിലെ പൂർവകാല വിദ്യാർഥികളിൽ ഒരാളാണ്.

Tags:    
News Summary - Arur Govt higher secondary school without basic facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.