അരൂക്കുറ്റിയിലെ ബോട്ട് ജെട്ടി
അരൂർ: അരൂക്കുറ്റിയിൽനിന്ന് എറണാകുളത്തേക്ക് ബോട്ട് സർവിസ് ശനിയാഴ്ച തുടങ്ങും. രാവിലെ 8.30ന് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. അരൂർ-തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ മേഖലയിലുള്ളവർ അനുഭവിക്കുന്ന ദുരിതയാത്രക്ക് ആശ്വാസമാണ്. ബോട്ട് സർവിസിന്റെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ചർച്ച നടത്തിയെന്ന് എം.എൽ.എ പറഞ്ഞു.
തേവര, കുമ്പളം, അരൂക്കുറ്റി ബന്ധിപ്പിച്ച് ജലഗതാഗത വകുപ്പിന്റെ പുതിയ ബോട്ട് സർവിസ് തുടങ്ങാൻ അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചിരുന്നു. ബോട്ട് സർവിസ് തുടങ്ങുന്നതോടെ അരൂരിൽനിന്ന് രാവിലെയും വൈകീട്ടും എറണാകുളം ഭാഗത്തേക്ക് പോകുന്നവർക്ക് ദേശീയപാതയിലെ ഗതാഗത തടസ്സം മൂലം ഉണ്ടാകുന്ന സമയനഷ്ടം കുറക്കാനാകും. ലാഭകരമായാൽ കൂടുതൽ സർവിസുകൾ ഈ റൂട്ടിൽ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.