പൂച്ചാക്കൽ: അനധികൃതമായി ലോറിയിൽ കൊണ്ടുവന്ന പടക്കശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് ശിവകാശി വിരുത്നഗർ സ്വദേശികളായ ശെൽവകുമാർ (44), കറുപ്പസാമി (20) എന്നിവരെ അറസ്റ്റ് ചെയ്തു. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാക്കേക്കവലക്കു സമീപം പൂച്ചാക്കൽ എസ്.ഐ കെ.ജെ ജേക്കബിന്റെ നേതൃത്വത്തിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി തടഞ്ഞ് പരിശോധന നടത്തിയത്. വാഹനത്തിൽ പെർമിറ്റില്ലാതെയാണ് സ്ഫോടക വസ്തുക്കളും പടക്കങ്ങളും കൊണ്ടുവന്നത്. സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടികൂടിയ വസ്തുക്കളും വാഹനവും പൂച്ചാക്കൽ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.