ആലപ്പുഴ: ആലപ്പുഴയുടെ അഴകിന്റെ പാലമാണ് പുന്നമട നടപ്പാലം. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം നിറയുന്ന പുന്നമട സ്റ്റാർട്ടിങ് പോയന്റിൽ നിർമിതിയിൽ വേറിട്ട പാലം ഹിറ്റാണ്. സോഷ്യൽ മീഡിയതിൽ പാലത്തിന്റെ ആകാശക്കാഴ്ചകളാണ് നിറയുന്നത്.
പുന്നമട കായലിന് കുറുകെയുള്ള കാഴ്ച നേരിട്ട് കാണാൻ നിരവധി പേരാണ് എത്തുന്നത്. നിർമാണത്തിലെ വ്യത്യസ്തതയാണ് ആളുകളെ ആകർഷിക്കുന്നത്. കുടുംബസമേതവും അല്ലാതെയും നിരവധിപേരാണ് സെൽഫിയെടുത്തും കായൽസൗന്ദര്യം നുകർന്നും മടങ്ങുന്നത്.
വർഷങ്ങളായി കടത്തുവള്ളത്തെ മാത്രം ആശ്രയിച്ച് പുന്നമട ദ്വീപിൽ കഴിഞ്ഞിരുന്ന 625 കുടുംബങ്ങൾക്കാണ് പാലം ആശ്വാസമായത്. പുന്നടക്കാലയിലെ ഹൗസ്ബോട്ട് യാത്രയെ ബാധിക്കാത്ത തരത്തിൽ സ്റ്റീൽ ഫാബ്രിക്കേഷനിൽ ഉയരത്തിൽ നിർമിച്ച നടപ്പാലത്തിന് കാഴ്ചഭംഗി ഏറെയാണ്.
കായലിന് കുറുകെ 59.80 മീറ്റർ നീളത്തിലാണ് പാലം. ആകെ 35 മീറ്റർ ആഴത്തിൽ, ജലനിരപ്പിൽനിന്ന് അഞ്ചു മുതൽ എട്ടു മീറ്റർ വരെ ഉയരത്തിൽ 20 തൂണുകളിലാണ് നിർമാണം. നഗരസഭ അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ മൂന്നര കോടി ചെലവിലാണ് പാലം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.