ആന്നലത്തോട് സൗഹൃദ കൂട്ടായ്മയുടെ ഭക്ഷ്യ കിറ്റ് വിതരണം പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ഡോ. പ്രദീപ് കൂടയ്‌ക്കൽ വിതരണ ചുമതലയുള്ള കോഓർഡിനേറ്റേഴ്‌സിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

പാണാവള്ളിയിലെ വാട്​സാപ്പ്​ കൂട്ടായ്​മ ഭക്ഷ്യകിറ്റ്​ വിതരണം ചെയ്​തു

പൂച്ചാക്കൽ: ആലപ്പുഴ ജില്ല പാണാവള്ളി ആന്നലത്തോട് പ്രദേശവാസികൾ വാട്സാപ്പിലൂടെ രൂപം നൽകിയ സൗഹൃദ കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം നടത്തി. പ്രദേശത്ത് കോവിഡ് വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസപ്പെടുന്ന നൂറോളം കുടുംബങ്ങൾക്ക് 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റാണ്​ വിതരണം നടത്തിയത്. 

ഭക്ഷ്യകിറ്റി​െൻറ വിതരണ ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ഡോ. പ്രദീപ്‌ കൂടയ്‌ക്കൽ നിർവ്വഹിച്ചു. സ്ഥിരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനുള്ള പദ്ധതിയും അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. ഷിയാസ്, അൻവർ ഷാ, നസീബ് ബഷീർ, പി.എ.അൻസാരി, സാദിഖ്, അബ്ദുൽ സലാം, ഹക്കീം പാണാവള്ളി, റിജാസ്, അബ്ദുൽ സത്താർ, നിഷാദ് ഉമർ , അനസ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.