Posted On
date_range Updated On
date_range ഭാര്യ മരിച്ച് അറുപതാം നാൾ ഭർത്താവും മരിച്ചു
മണ്ണഞ്ചേരി: ഭാര്യ മരിച്ച് അറുപതാം നാൾ ഭർത്താവും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് കോച്ചോത്ത് വെളിയിൽ അബൂബക്കർ മുസ്‌ലിയാരാണ് (73) മരിച്ചത്.
കൊവിഡ് ബാധിച്ച് ഭേദമായ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ട് മാസം മുൻപ് വീട്ടിലെ അഞ്ച് അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവാകുകയും ഭാര്യ സൗദാ ബീവി കൊവിഡ് ഭേദമായി വീട്ടിൽ വന്ന് അടുത്ത ദിവസം മരിച്ചിരുന്നു. മക്കൾ:കൗലത്ത്,അഷറഫ്,ബുഷ്റ,നിസാമുദ്ദീൻ. മരുമക്കൾ:സുബൈർ,സജീന,എ.കെ സലാഹുദ്ദീൻ (കലവൂർ ടൗൺ ജൂമുഅ മസ്ജിദ് പ്രസിഡന്റ്),സുബിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.