പ്രതീകാത്മക ചിത്രം
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു സമീപത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള അമ്മത്തൊട്ടിലിൽ ഒരു അതിഥികൂടി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൂന്ന് ദിവസവും രണ്ടര കിലോ ഭാരവുമുള്ള ആൺകുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തിച്ചത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സ്മരണാർഥം കുരുന്നിന് ‘അച്യുത്’ എന്ന് പേരിട്ടതായി സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുട്ടിയെ പ്രാഥമിക പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി.
പുതിയ അതിഥിയുടെ ദത്തെടുക്കൽ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കഴിഞ്ഞ ഒന്നിന് വീണ എന്ന പെൺകുഞ്ഞിനെയും സമിതി പരിരക്ഷക്കായി ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.