വെൺമണി: വാഹന പരിശോധന സമയത്ത് പൊലീസിനെ കണ്ട് വാഹനമുപേക്ഷിച്ച് കടന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ. ചെറിയനാട് ചെറുവല്ലൂർ മുറിയിൽ സിബി മൻസിലിൽ സൂപ്പിയെ (35) യാണ് വെൺമണി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 28ന് പുലർച്ച അഞ്ചിന് ചെറിയനാട് കൊല്ലകടവ് പാലത്തിന് സമീപമായിരുന്നു സംഭവം.
വാഹനത്തിൽനിന്ന് 3.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുമ്പ് സമാനമായ കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ശാസ്താംകോട്ടയിൽനിന്ന് സൈബർ സെൽ സഹായത്തോടെ വെൺമണി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ. നസീർ, ജില്ല ലഹരിവിരുദ്ധ സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ് ലാൽ, അനസ്, വെണ്മണി സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.